A civic body today issued notice to stop functioning of actor Dileep's multiplex D Cinemaas following alleged violation of rules and guidelines in its construction.

ചാലക്കുടി നഗരസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയേറ്റര്‍ കോംപ്ലക്‌സ് അടച്ചുപൂട്ടി. വെള്ളിയാഴ്ച രാത്രിയിലെ സെക്കന്റ് ഷോ പൂര്‍ത്തിയാക്കിയ ശേഷമാണ് ഡി സിനിമാസ് അടച്ചുപൂട്ടിയത്.
അനധികൃതമായി ഭൂമി കയ്യേറിയെന്നും, ചട്ടവിരുദ്ധമായി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമാണ് ഡി സിനിമാസിനെതിരെയുള്ള ആരോപണം. ഇതില്‍ ചട്ടവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞിട്ടുണ്ട്.